ഓ‍ര്‍മ്മ കുറിപ്പുകള്‍

[Under Construction]

കാളിയാടൻ ട്രസ്റ്റ് രൂപീകരിക്കുന്നതിനായി ശ്രീ അപ്രേം മാസ്റ്റർ, K.T. ജോർജ്ജ്, അപ്രേം ആൻ്റു എന്നിവർ മുൻകൈയെടുത്ത്, ഒന്ന് രണ്ട് മീറ്റിംഗുകൾ ശ്രീ കാളിയാടൻ ആൻ്റുവിൻ്റെ വസതിയിൽ കൂടുകയുണ്ടായി. അവിടെ വെച്ച് യോഗത്തിൻ്റെ നിയമാവലികൾ ചർച്ചചെയ്ത് തീരുമാനിക്കുകയും കുടുംബയോഗത്തിന്റെ ആദ്യത്തെ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
· പ്രസിഡൻറ്: കുഞ്ഞുവറീത് അപ്രേം
· സെക്രട്ടറി: K.V. അപ്രേം മാസ്റ്റർ
· ട്രഷറർ: ആൻ്റു അപ്രേം

ആദ്യത്തെ കുടുംബസംഗമം 1997 ജനുവരി 11-ാം തീയതി കാളിയാടൻ അപ്രേം കുഞ്ഞുവറീതിന്റെ വസതിയിൽ കൂടുകയുണ്ടായി . സമ്മേളനത്തിന്റെ ഉദ്ഘാടനം കാളിയാടൻ കുടുംബത്തിലെ പ്രായം ചെന്ന കാരണവരായ ശ്രീ പൗലോസ് കൊച്ചുവറീത് അവർകൾ നിർവ്വഹിക്കുകയുണ്ടായി. കാളിയാടൻ കുടുംബത്തിലെ എല്ലാവരും തന്നെ പങ്കെടുത്തു എന്ന് പറയാം. ഓരോ കുടുംബത്തിനും 100 രൂപ വരിസംഖ്യ നിശ്ചയിച്ചു.
ആദ്യത്തെ ഒന്ന് രണ്ട് കുടുംബയോഗങ്ങൾ കാളിയാടൻ കുഞ്ഞുവറീതിന്റെയും, കാളിയാടൻ ഔസേപ്പ് ഫ്രാൻസീസിന്റെയും വസതിയിൽ വെച്ചാണ് നടന്നത്. 3-ാമത്തെ വാർഷികം മുതൽ പുളിപറമ്പ് പള്ളി ഗ്രൗണ്ടിൽ പന്തലിട്ട് നമ്മൾ സംബന്ധിച്ചുപോന്നു. ഇപ്പോൾ സംബന്ധിച്ചുവരുന്നത് പള്ളി ഹാളിൽ ആണ്. 3-ാമത്തെ വാർഷികം മുതൽ ഇന്നുവരെ പുത്തൻചിറ, താണിശ്ശേരി, ഞാറയ്ക്കൽ, പറവൂർ എന്നിവിടങ്ങളിലെ കാളിയാടൻമാരുടെയും സാന്നിധ്യമുണ്ട്. കുടുംബസംഗമത്തിൽ പ്രായമായവരെയും, Golden, Silver ജൂബിലി ആഘോഷിക്കുന്നവരെയും ആദരിച്ചു പോരുന്നു. കുടുംബയോഗങ്ങളിൽ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളെയും നവദമ്പതികളെയും അനുമോദിച്ചു പോരുന്നു. നമ്മുടെ കുടുംബയോഗങ്ങളിൽ നമ്മൾ കലാപരിപാടികൾ അവതരിപ്പിക്കുകയും, അവർക്ക് പ്രോത്സാഹനസമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. എല്ലാ കുടുംബസംഗമവും അവസാനിക്കുന്നത് വിഭവസമൃദ്ധമായ സദ്യയോടുകൂടിയാണ്.

നമുക്ക് 3 കുടുംബവൈദികരാണ് ഉണ്ടായിരുന്നത്. ജോസഫ് വെർജിലച്ചനും, വിവിയാനച്ചനും, വില്ല്യം അച്ചനും. ഇവരാണ് സാധാരണയായി കുടുംബസംഗമത്തിന്റെ ദിവ്യബലി അർപ്പിക്കാറുള്ളത്. ജോസഫ് വെർജിലച്ചനും വിവിയാനച്ചനും ഇന്ന് നമ്മളോടൊപ്പമില്ല, നമ്മളിൽ നിന്നും മരണം മൂലം വേർപിരിഞ്ഞു പോയിരിക്കുന്നു. നമ്മളുടെ സിസ്റ്റേഴ്സ് എല്ലാവരും തന്നെ സംഗമത്തിൽ പങ്കെടുക്കാറുണ്ട്. പുളിപറമ്പ്, പൊയ്യ പള്ളിയിലെ വികാരിയച്ചന്മാർ സംഗമത്തിൽ പങ്കെടുക്കാറുണ്ട്. സാധാരണയായി എല്ലാ കുടുംബസംഗമങ്ങളിലും ദിവ്യബലിയും മരിച്ചവർക്ക് വേണ്ടിയുള്ള ഒപ്പീസും നടത്തിപ്പോരുന്നു. എല്ലാ കുടുംബസംഗമത്തിലും ആ വർഷം മരിച്ചവർക്ക് വേണ്ടിയുള്ള പ്രത്യേക മൗന പ്രാർത്ഥന യോഗത്തിൽ നടത്താറുണ്ട്.

1999 മുതൽ 2024 വരെ തിരഞ്ഞെടുപ്പുകൾക്ക് നേതൃത്വം കൊടുത്തത് കേർണൽ അപ്രേം കാളിയാടനാണ്. കാളിയാടൻ കുടുംബസംഗമം എല്ലാ കാളിയാടൻമാർക്കും ഒരു ഉത്സവത്തിൻ്റെ ദിനം തന്നെയാണ്.

3 ആം വാർഷിക റിപ്പോർട്
2 ആം വാർഷികം ശ്രീ കാളിയാടൻ ഔസേപ്പ് ഫ്രാൻസിസിൻ്റെ വസതിയിൽ കൂടുകയുണ്ടായി. വാർഷികത്തിൽ കുടുംബാംഗങ്ങൾ എല്ലാവരും തന്നെ പങ്കെടുത്തു. മീറ്റിഗിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
· പ്രസിഡൻറ്: ശ്രീ കേർണൽ അപ്രേം കാളിയാടൻ
· വൈസ് പ്രസിഡൻറ്: ശ്രീ കെ.ടി. ജോർജ്
· സെക്രട്ടറി: ശ്രീ കെ. ഓ . മത്തായി
· ജോ. സെക്രട്ടറി: ശ്രീ കെ. വൈ. ബിനു
· ട്രഷറർ: കെ. സി. പോളി

4 ആം വാർഷിക റിപ്പോർട്
3 ആം വാർഷികം ശ്രീ കേർണൽ അപ്രേം കാളിയാടൻ്റെ നേതൃത്വത്തിൽ കാളിയാടൻ കുടുംബത്തിൻ്റെ സംക്ഷിപ്‌ത ചരിത്രവും കുടുംബങ്ങളെ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ കണ്ണമ്പുഴ കാളിയാടൻ കുടുംബയോഗ-ഡയറി-2000 തയ്യാറാക്കുകയും ഇതിൻ്റെ പ്രകാശന കർമ്മം ഫാ. ജോസഫ് വിവിയാൻ അച്ഛൻ നിർവഹിക്കുകയും ചെയ്തു. മീറ്റിഗിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
· പ്രസിഡൻറ്: കാളിയാടൻ കൊച്ചുവറീത് പൗലോസ്
· വൈസ് പ്രെസിഡൻറ്മാർ: ശ്രീ കെ. ഓ . മത്തായി, ശ്രീ കെ. ജെ. ജോസ്,
    ശ്രീ കെ. ടി. മത്തായി, ശ്രീ കെ. എ. ജോസ്, ശ്രീ കെ. ടി. ടോണി, ശ്രീ കെ. ടി. ജോസ്
· സെക്രട്ടറി: ശ്രീ അജി അപ്രേം കാളിയാടൻ
· ജോ. സെക്രട്ടറി: ശ്രീ കെ. ടി. ഫ്രാൻസിസ്
· ട്രഷറർ: കെ. ഓ. തോമസ്

കുസുമം റെനിൽ